സാന്ത്വനമേകാൻ തട്ടുകടയൊരുക്കി ചിങ്ങപുരം സി കെ ജി സ്കൂളിലെ എൻ എസ് എസ് വളണ്ടിയേഴ്സ്

news image
Sep 27, 2025, 1:18 pm GMT+0000 payyolionline.in

 

ചിങ്ങപുരം : സി കെ ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയേഴ്സ് ആണ് കലോത്സവ ദിനങ്ങളിൽ തട്ടുകട നടത്തി പണം സ്വരൂപിച്ചത്.
എൻഎസ്എസിന്റെ “ഉപജീവനം ” എന്ന തനത് പരിപാടിയുടെ ഭാഗമായാണ് തട്ടുകട സംഘടിപ്പിച്ചത്.

സ്കൂൾ മുറ്റത്ത് ഹിറ്റായ ‘ഉപജീവനം തട്ടുകട’ യിലെ രുചിയൂറുന്ന വ്യത്യസ്തമായ വിഭവങ്ങളെല്ലാം വീടുകളിൽ നിന്ന് ഉണ്ടാക്കിക്കൊടുത്ത് രക്ഷിതാക്കൾ ഇവർക്ക് പൂർണ്ണ പിന്തുണ നൽകി.
തട്ടുകട സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ വിനീഷ് ആരാധ്യ ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡന്റ്‌ അബ്ദുൾ കരീം, പി പി വിപിൻകുമാർ, ഹെഡ്മിസ്ട്രസ് ടി ഒ സജിത, സ്റ്റാഫ് സെക്രട്ടറി ആർ എസ് രജീഷ്, ടി സതീഷ് ബാബു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ, എ സീന എന്നിവർ സന്നിഹിതരായിരുന്നു. എൻഎസ്എസ് ലീഡർമാരായ ഹിഷാം, റിയ, നികേത്, പാർവണ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ എൻഎസ്എസ് വളണ്ടിയേഴ്സും പങ്കെടുത്ത ഈ പരിപാടിയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe