കൊയിലാണ്ടി : സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്ആപ്പ് കൂട്ടായ്മ. ‘കൊല്ലം ലൈവ് വാട്സ്ആപ്പ് കൂട്ടായ്മ’ യാണ് ചിന്നൻ നായർ എന്ന കീഴേൽ വിശ്വനാഥന് സൈക്കിൾ നൽകിയത്.
ഓടിച്ചിരുന്ന സൈക്കിൾ കഴിഞ്ഞ ദിവസം മോഷ്ടിക്കപ്പെട്ട സംഭവം വിശ്വനാഥൻ്റെ സുഹൃത്തുക്കൾ കൊല്ലം ലൈവ് വാട്സ്ആപ്പ് കൂട്ടായ്മയുടെ അഡ്മിൻ അൻസാർ കൊല്ലത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് ചിന്നൻ നായർക്ക് പുത്തൻ സൈക്കിൾ വാങ്ങാൻ അംഗങ്ങൾ പണം സ്വരൂപിച്ച് നൽകി. കൊയിലാണ്ടി പൊലിസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ സൈക്കിൾ ചിന്നൻ നായർക്ക് കൈമാറി. ചടങ്ങിന് ഓൺലൈൻ വഴി ഷാഫി പറമ്പിൽ എം പി ആശംസ അറിയിക്കുകയും ചെയ്തു. മാധ്യമ പ്രവർത്തകൻ രാജേഷ് കീഴരിയൂർ, ഹാശിം പുന്നക്കൽ, ടി വി ബദറുദ്ദീൻ, അബൂബക്കർ മശ്രിഖ് , എം ഹമീദ് എന്നിവർ സംബന്ധിച്ചു.