പയ്യോളി: മുഖ്യധാരയിൽ നിന്നും പിന്തള്ളപ്പെടുന്ന സ്ത്രീകൾ മുന്നോട്ടു വരണമെങ്കിൽ സ്വയം തീരുമാനമെടുക്കാനുള്ള കഴിവ് ആർജിക്കണമെന്ന് ആർജെഡി സംസ്ഥാന പ്രസിഡണ്ട് എം വി ശ്രേയാംസ് കുമാർ പറഞ്ഞു. സ്ത്രീ സംവരണത്തിനും ശാക്തീകരണത്തിനും ക്രിയാത്മകമായ നിലപാടെടുത്തത് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ആണെന്ന് അദ്ദേഹം പറഞ്ഞു. ജയപ്രകാശ് നാരായണനെയും ഡോക്ടർ റാം മനോഹർ ലോഹ്യയെയും ഇക്കാര്യത്തിൽ മറക്കാൻ കഴിയില്ല.
രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ പഠനക്യാമ്പ് അകലാപ്പുഴയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . രാഷ്ട്രീയ മഹിളാ ജനതാദൾ ജില്ലാ പ്രസിഡൻറ് പി പി നിഷാ കുമാരി അധ്യക്ഷത വഹിച്ചു. ആർ ജെ ഡി നേതാക്കളായഎം കെ ഭാസ്കരൻ, ഇ പി ദാമോദരൻ മാസ്റ്റർ, സലീം മടവൂർ, സുജ ബാലുശ്ശേരി, വിമല കളത്തിൽ, പി മോനിഷ , എം.പി ശിവാനന്ദൻ, സിപി രാജൻ, ജെ എൻ പ്രേംഭാസിൻ, എം കെ സതി, എംകെ പ്രേമൻ , എം പി അജിത പ്രസംഗിച്ചു .സ്വാഗതസംഘം ചെയർമാൻ രാമചന്ദ്രൻ കുയ്യണ്ടി സ്വാഗതവും പി പി നിഷ നന്ദിയും പറഞ്ഞു.
സ്ത്രീശാക്തികരണം എന്ന വിഷയത്തെക്കുറിച്ച് അഡ്വ: സുജാത വർമ്മ ക്ലാസ് എടുത്തു. ഷീബ ശ്രീധരൻ അധ്യക്ഷത വഹിച്ചു. സുമ തെക്കണ്ടി സ്വാഗതവും ബിന്ദു വി നന്ദിയും പറഞ്ഞു