കൊയിലാണ്ടി: സ്റ്റേറ്റ് ഹൈവേയിൽ കോമത്തു കരയിൽ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് നിരവധി പേർക്ക് പരുക്ക്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരതരമല്ലെന്നാണ് പറയുന്നു.
കൊയിലാണ്ടിയിൽ നിന്നും താമരശ്ശേരിയിലെക്ക് പോവുകയായിരുന്ന കാർത്തിക ബസ്സാണ് അപകടത്തിൽ പെട്ടത്. പിക്കപ്പ് വാഹനത്തിന് ഇടിച്ച ശേഷംനിയന്ത്രണം വിട്ട് മനു റോഡിനു സമീപത്ത കൊളപ്പുറത്ത് മതിലിൽ ഇടിക്കുകയായിരുന്നു.
മുൻവശത്തെഇ ഗ്ലാസുകൾ തകർന്നു. ഇവിടെ ഇരുന്നവർക്കാണ് പരുക്ക് പറ്റിയത്. പിക്കപ്പ് വാനിലെ ആളുകൾ ക്കും പരിക്കുണ്ട് . ഇവിടെ സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാർ പറഞ്ഞു. ഏതാനും വർഷം മുമ്പ് നടന്ന വിവിധ അപകടങ്ങളിലായി 4 ഓളം പേർ ഇവിടെ മരണമടഞ്ഞതായി നാട്ടുകാർ പറഞ്ഞു.