സൗന്ദര്യ ചികിത്സ ആരോപണം; ഔഷധിയിൽ താൻ ഒരു ചികിത്സയും നടത്തിയിയിട്ടില്ല, രേഖ ഉണ്ടെങ്കിൽ പുറത്തു വിടണമെന്ന് ശോഭന ജോർജ്

news image
Oct 27, 2026, 7:22 am GMT+0000 payyolionline.in

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഔഷധി ചെയർപേഴ്സണായിരിക്കെ സൗന്ദര്യ ചികിത്സാ നടത്തിയെന്ന ആരോപണം നിഷേധിച്ച് ശോഭന ജോർജ്. ഔഷധിയിൽ താൻ ഒരു ചികിത്സയും നടത്തിയിയിട്ടില്ലെന്നും രേഖ ഉണ്ടെങ്കിൽ പുറത്തു വിടണമെന്നും ശോഭന ജോർജ്ജ്  പറഞ്ഞു. മുട്ടയും ചെമ്പരത്തി മൊട്ടും ഉപയോഗിച്ചാൽ സൗന്ദര്യം കൂടുമോ. വിപി സജീന്ദ്രനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്നും തനിക്കെതിരെ സഭയിൽ വ്യാജ ആരോപണം ഉന്നയിച്ചുവെന്നും ശോഭന ജോർജ്ജ് പറഞ്ഞു.

ഔഷധി ചെയർപേഴ്സണായിരിക്കെ ശോഭന ജോർജ് സ്ഥാപനത്തിന്റെ ചെലവിൽ അനധികൃത സൗന്ദര്യചികിത്സ നടത്തിയെന്നാണ് ആരോപണം. 3 കിലോ ചെമ്പരത്തിപ്പൂമൊട്ടും കോഴിമുട്ടകളും ഉപയോ​ഗിച്ചെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഔഷധിയുടെ പഞ്ചകർമ ആശുപത്രിയിലെ ഡീലക്സ് എസി മുറിയിൽ നടന്ന ഈ ചിട്ടവട്ടങ്ങൾക്കായി ഔഷധിയുടെ ഔദ്യോഗിക ഫണ്ടും ഡോക്ടർമാരുടെ സേവനവും ദുരുപയോഗം ചെയ്തതായാണ് കണ്ടെത്തൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe