പയ്യോളി: കോഴിക്കോട് ജില്ല വ്യവസായ കേന്ദ്രവും, കൈത്തറി വസ്ത്ര ഡയറക്ടറേറ്റും ജില്ലാ കൈത്തറി വികസന സമിതിയും സംയുക്തമായി ദേശീയ കൈത്തറി ദിനം ആചരിച്ചു. ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ വച്ച്സംഘടിപ്പിച്ച പരിപാടി ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ രഞ്ജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൈത്തറി അസോസിയേഷൻ സെക്രട്ടറി ബാബു മണിയൂർ അധ്യക്ഷനായി. പരമ്പരാഗത വ്യവസായമായ കൈത്തറിയുടെ പ്രാ ധാന്യം കണക്കിലെടുത്ത് ഈ മേഖലയെ സംരംക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ശക്തി പകരുന്നതിനാണ് ദിനാചരണം സംഘടിപ്പിച്ചിട്ടുള്ളത്.

ദേശീയ കൈത്തറി ദിനാചരണത്തിന്റെ ഭാഗമായി തെരഞ്ഞെടുത്ത കൈത്തറി അനുബന്ധ തൊഴിലാളികളെ ആദരിച്ച പ്പോൾ.
ജില്ലയിലെ തെരഞ്ഞെടുത്ത കൈത്തറി നെയ്ത്ത് അനുബന്ധ തൊഴിലാളികളെ പരിപാടിയിൽ ആദരിച്ചു. ജില്ലാ കൈത്തറി വികസന സമിതി അംഗം ചന്തു കുട്ടി , കെ കെ കൃഷ്ണൻ, ഗോവിന്ദൻ , ജില്ലാ പഞ്ചായത്ത് മാനേജർ കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ വ്യവസാ യ കേന്ദ്രം ഡെപ്യൂട്ടി രജിസ്ടാർ ശരത് സ്വാഗതവും പി ജോബിൻ നന്ദിയും പറഞ്ഞു.