അകലാപ്പുഴയിലെ കൂട് മത്സ്യകൃഷിയിൽ വൻ നേട്ടവുമായി കർഷകർ

news image
Sep 4, 2025, 5:57 pm GMT+0000 payyolionline.in

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിൻ്റെയും ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെയും സഹകരണത്തോടെ മുചുകുന്നിലെ അകലാപുഴയുടെ തീരത്ത് നടത്തുന്ന കൂട് കൃഷി യിൽ മികച്ച വിളവാണ് ഈ വർഷം ലഭിച്ചത്. കേളോത്ത് മീത്തൽ സത്യൻ, കുമുള്ള കണ്ടി കുഞ്ഞിരാമൻ, സുഷലാൽ എന്നിവരും അകലാ ഫിഷ് ഫാമിലുമാണ് മത്സ്യകൃഷി നടത്തിവരുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി. കെ .ശ്രീകുമാർ മത്സ്യവിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

2024 ഒക്ടോബറിൽ ആണ് കാളാഞ്ചി, ചിത്ര ലാട എന്നി വിഭാഗത്തിലെ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ഓണ വിപണി കണക്കാക്കിയാണ് പൂർണ വളർച്ചയെത്തിയ മത്സ്യവിളവെടുപ്പ് നടത്തിയത്. പുഴയിൽ തന്നെ വളരുന്നത് കൊണ്ട് മത്സ്യത്തിന് നല്ലരുചിയുണ്ടാകുമെന്ന് കർഷകർ അഭിപ്രായപ്പെടുന്നു.  ഫിഷറീസ് പ്രൊജക്റ്റ് ഓഫീസർ ആതിര മറ്റ് ജീവനക്കാർ എന്നിവർ സന്നിഹിതരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe