പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പശ്ചിമബംഗാൾ സ്വദേശിയായ പ്രതിയും കൊല്ലപ്പെട്ട യുവതിയും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്ന വിവരമാണ് പുറത്തുവരുന്നത്. അട്ടപ്പാടിയിലെത്തിയ പ്രതിയും യുവതിയും ദമ്പതികളെന്ന വ്യാജേനയാണ് തോട്ടത്തിൽ താമസിച്ചത്. ചോദ്യം ചെയ്യലിൽ പ്രതി കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. പ്രൊണിത രാജ് എന്ന മുപ്പതുകാരിയായ യുവതിയും അവരുടെ നാല് വയസുള്ള കുഞ്ഞുമാണ് അതിക്രൂരമായ കൊല ചെയ്യപ്പെട്ടത്. ഇവരുടെ മൃതദേഹഭാഗങ്ങൾ ചാക്കിലാക്കി പുഴയുടെ തീരത്ത് എറിയുകയാണ് ചെയ്തത്. പ്രതിയായ പ്രോവത് ദാസും യുവതിയും പശ്ചിമബംഗാളിലെ അലിപൂർദ്വാർ എന്ന ഗ്രാമത്തിൽ നിന്നുള്ളവരാണെന്നാണ് പ്രതി തന്നെ സമ്മതിച്ചിരിക്കുന്നത്. എന്നാൽ ഇത് തന്റെ ഭാര്യയല്ലെന്നും തന്റെ കുഞ്ഞല്ലെന്നും ഇന്നലെ തന്നെ പ്രതി പൊലീസിന് മൊഴി നൽകിയിരുന്നു.
അട്ടപ്പാടി ഇരട്ടക്കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; കൊലപാതക കാരണം ഇപ്പോഴും അജ്ഞാതം, ഇരുവരും ഒരേ ഗ്രാമത്തിലുള്ളവർ
Sep 9, 2026, 7:26 am GMT+0000
payyolionline.in
മദ്രസയിൽ പഠിക്കാനെത്തിയ ആൺകുട്ടികളെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ
മലപ്പുറത്ത് മദ്യപന്റെ അക്രമം; മദ്യലഹരിയിൽ ഭാര്യയ്ക്ക് നേരെ തിളച്ച വെള്ളം ഒഴിച ..
