“അതെനിക്ക്‌ ദേ ഇതാണ്‌ &*#”; മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്‌ അസഭ്യം കലർന്ന മറുപടിയുമായി സുരേഷ്‌ ഗോപി

news image
Mar 13, 2024, 9:46 am GMT+0000 payyolionline.in

തൃശൂർ > മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്‌ അസഭ്യ ആംഗ്യത്തിലുള്ള മറുപടിയുമായി ബിജെപി സ്ഥാനാർഥി സുരേഷ്‌ ഗോപി. അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചുകൊണ്ടുപോകുന്നതിന് പിന്നിലെ അജണ്ടയെന്താണെന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മോശമായ പ്രതികരണം.

സ്വകാര്യ ചാനലിലെ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്‌ പിന്നാലെ “അതെനിന്ന്‌ ദേ ഇതാണ്‌’ എന്നുപറഞ്ഞ്‌ ചോദ്യം ചോദിച്ചയാളുടെ മുടിയിൽ പിടിച്ച്‌ കാണിക്കുകയായിരുന്നു സുരേഷ്‌ ഗോപി. അസഭ്യം പറയുന്നതിന്‌ തുല്യമായാണ്‌ ഇതിനെ കാണുന്നത്‌. ഇത്‌ കേട്ട്‌ സമീപത്തുണ്ടായിരുന്ന ബിജെപി നേതാക്കളും തമാശയെന്ന മട്ടിൽ ചിരിക്കുന്നുണ്ട്‌.

നേരത്തെ മാധ്യമപ്രവർത്തകയുടെ തോളിൽ കൈവച്ച്‌ അപമാനിച്ച കേസിൽ പ്രതിയാണ്‌ സുരേഷ്‌ ഗോപി. മാധ്യമങ്ങളോട് സംസാരിക്കവെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി അനുവാദമില്ലാതെ കൈ വയ്‌ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക അപ്പോള്‍ തന്നെ കൈ തട്ടിമാറ്റിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ വെച്ചു.പൊലീസിലും വനിതാ കമ്മീഷനിലും മാധ്യമപ്രവര്‍ത്തക പരാതി നല്‍കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe