പയ്യോളി: ലഹരിക്കെതിരെ നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എസ് എസ് എഫ് പയ്യോളി സെക്ടർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളി മുൻസിപ്പൽ ഓഫിസ് ധർണ നടത്തി. ‘അധികാരികളെ നിങ്ങളാണ് പ്രതി’ എന്ന ശീർഷകം ഉയർത്തിപിടിച്ചാണ് ധർണ നടത്തിയത്. പരിപാടിയിൽ സെക്ടർ പ്രസിഡൻ്റ് ഇർഷാദ് മുസ്‌ലിയാർ കോട്ടക്കൽ അദ്ധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് കെ.ടി വിനോദൻ ഉദ്ഘടനം ചെയ്തു സംസാരിച്ചു.
എസ് എസ് എഫ് കൊയിലാണ്ടി ഡിവിഷൻ സെക്രട്ടറി ഹാഫിള് ഹാത്വിബ് ഹുസൈൻ മുസ്‌ലിയാർ വിഷയാവതരണം നടത്തി. കേരള മുസ്ലിം ജമാഅത്ത് കൊയിലാണ്ടി സോൺ സെക്രട്ടറി കമ്മന ഉമ്മർ ഹാജി ആശംസ അർപ്പിച്ചു. പയ്യോളി സെക്ടർ ജനറൽ സെക്രട്ടറി മിഷാൽ കീഴൂർ സ്വാഗതവും ത്വയ്യിബ് മുസ്‌ലിയാർ തച്ചൻകുന്ന് നന്ദിയു പറഞ്ഞു. ലഹരി വ്യാപനത്തിനെതിരെ പ്രാദേശിക ഭരണ സംവിധാനങ്ങൾ പാലിക്കേണ്ട ജാഗ്രതയും ഇടപെടലുകളും അതിന്റെ ആഭാവവും ചൂണ്ടിക്കാട്ടി മുൻസിപ്പൽ ചെയർമാൻ നിവേദനവും നൽകി ധർണ അവസാനിപ്പിച്ചു.