വടകര : മണിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ദിനത്തിൽ കുട്ടികൾ സ്വയം അധ്യാപകരായി സ്കൂളിന്റെ ഭരണം ഏറ്റെടുത്തു.ഹൈസ്കൂൾ വിഭാഗത്തിൽ മുഴുവൻ ക്ലാസിലും എല്ലാ പിരിഡും കുട്ടികൾ തന്നെയാണ് ക്ലാസ് എടുത്തത്. കുട്ടി അധ്യാപകരോട് സംശയം ചോദിക്കാനും നോട്ട് എഴുതിക്കാനും കുട്ടികൾ കാണിക്കുന്ന കൗതുകം മാതൃകാപരമായി.
ഓരോ വിഷയത്തിനും ക്ലാസ് എടുക്കാൻ പ്രത്യേകം കുട്ടികളെ കണ്ടെത്തി ആവശ്യമായ പരിശീലനം നൽകിയ ശേഷമാണ് കുട്ടി അധ്യാപകരെ ചുമതലപ്പെടുത്തിയത്.കുട്ടികൾ തന്നെ നേതൃത്വം വഹിച്ച ബാലസംബ്ലിയിൽ സ്കൂളിലെ മുഴുവൻ അധ്യാപകരെയും കുട്ടികൾ ആദരിച്ചു. ചടങ്ങിൽ ജില്ലയിലെ 100 അധ്യാപികമാർ എഴുതിയ ” ക്ലാസ്സ് റൂം” കവിതാസമാഹാരം പ്രധാന അധ്യാപകൻ രാജീവൻ വളപ്പിൽകുനി പ്രകാശനം ചെയ്തു.
പാലക്കാട് വച്ചു നടന്ന സംസ്ഥാനഅധ്യാപക കലോത്സവത്തിൽ സംഘഗാനം ഒന്നാം സ്ഥാനം നേടിയ ജില്ലാടീം അംഗമായ സജ്‌ന പി എസ് നെ ( ജി എച് എസ് എസ് മണിയൂർ അദ്ധ്യാപിക ) ബാല ആസംബ്ലി യിൽ ആദരിച്ചു. എ കെ മിനി,അലൈഖ വി സി, ആർദ്ര എ, കീർത്തന എസ് ജെ, ഫിദ ഫാത്തിമ,സുനിൽ മുതുവനഎന്നിവർ സംസാരിച്ചു.