കൊയിലാണ്ടി: തൊഴിൽ നികുതി, ഹരിത കർമ്മ സേനയുടെ ചുങ്കം, ലൈസൻസ് ഫീ, എന്നിവ കൊടുത്തു കച്ചവടം നടത്തുന്ന സ്ഥാപനങ്ങളുടെ മുന്നിലും വഴിയോരങ്ങളിലും നടത്തുന്ന കച്ചവടങ്ങൾ നിയന്ത്രിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡണ്ട് ഫൈസൽ പയ്യോളി അധ്യക്ഷൻ വഹിച്ചു. കെ എം രാജീവൻ സ്വാഗതം പറഞ്ഞു. ടിപി ഇസ്മായിൽ, റിയാസ് അബൂബക്കർ, ജെ കെ ഹാഷിം, സത്യൻ കൊല്ലം, ശ്രീജിത്ത് തീരം, വിനീഷ്, സുനൈദ് , അശോകൻ, ഷമീർ, ഡെന്നിസൺ, എന്നിവർ പങ്കെടുത്തു. സനീർ വില്ലങ്കണ്ടി നന്ദിയും പറഞ്ഞു.
