പേരാമ്പ്ര: പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായി ജോലി ചെയ്തു വരവെ അന്തരിച്ച പി.കെ ബീനയുടെ കുടുംബത്തിനായി കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് അംഗങ്ങളിൽ നിന്നും സമാഹരിച്ച സഹായ നിധി പേരാമ്പ്ര ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് ബീനയുടെ കുടുംബത്തിന് കോഴിക്കോട്റൂറൽ ജില്ലാ പോലീസ് മേധാവി ആർ.കറുപ്പ സാമി ഐപിഎസ് കൈമാറി.
ചടങ്ങിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എം ആർ ബിജു അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി ബാബു അനുസ്മരണ പ്രഭാഷണം നടത്തി. പേരാമ്പ്ര ഡിവൈഎസ്പി എം.സി കുഞ്ഞിമൊയീൻ കുട്ടി, പേരാമ്പ്ര പോലിസ് ഇൻസ്പക്ടർ ബിനു തോമസ്, കേരള പോലീസ് ഓഫീസേഴ്സ് അസോസിഷൻ ജില്ലാ സെക്രട്ടറി മുഹമ്മദ് പി, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ.സുധീഷ്, കേരള പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എം. ഷനോജ്, കേരള പോലിസ്അസോസിയേഷൻജില്ലാ നിർവ്വാഹക സമിതി അംഗം സുനിൽ വി.പി എന്നിവർ സംസാരിച്ചു.