അന്ത്യാഞ്ജലി അർപ്പിക്കാൻ സിപിഎം പൊളിറ്റ് ബ്യൂറോ യോഗം, സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ദേശീയ നേതാക്കളെത്തും

news image
Oct 2, 2022, 3:15 am GMT+0000 payyolionline.in

ദില്ലി : കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് ചേർന്ന് അനുശോചനം രേഖപ്പെടുത്തും. ദില്ലി എകെജി ഭവനിൽ അവൈലബിൾ പി ബി യോഗം ചേർന്നാണ് അനുശോചനം രേഖപ്പെടുത്തുക . തുടർന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും മാധ്യമങ്ങളോട് സംസാരിക്കും.പിന്നാലെ സംസ്കാര ചടങ്ങുകൾക്കായി നേതാക്കൾ കേരളത്തിൽ എത്തും. അടിയുറച്ച കമ്മ്യൂണിസ്റ്റുകാരാനായി നിന്ന് പാർട്ടിക്കുവേണ്ടി പോരാടിയ ആളാണ് കോടിയേരി ബാലകൃഷ്ണൻ എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അനുസ്മരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe