പയ്യോളി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അയനിക്കാട് അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ജനുവരി 21 ബുധനാഴ്ച നാളെ വൈകുന്നേരം പയ്യോളിയിൽ ബഹുജന പങ്കാളിത്തത്തോടെയുള്ള നൈറ്റ് മാർച്ച് സംഘടിപ്പിക്കും. നാളെ വൈകുന്നേരം 6.30-നാണ് പ്രതിഷേധ മാർച്ച് ആരംഭിക്കുന്നത്.

ദേശീയപാത നിർമ്മാണം പൂർത്തിയാകുമ്പോൾ പ്രദേശം രണ്ടായി വിഭജിക്കപ്പെടുമെന്നും, കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും മറുപുറത്തെത്താൻ കിലോമീറ്ററുകൾ ചുറ്റേണ്ടി വരുമെന്നും നാട്ടുകാർ ആരോപിക്കുന്നു.
വിദ്യാർത്ഥികൾക്കും വയോധികർക്കും ഉൾപ്പെടെ സുഗമമായി യാത്ര ചെയ്യാൻ അടിപ്പാത അത്യാവശ്യമാണെന്ന നിലപാടിലാണ് സമരസമിതി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പ്രദേശവാസികൾ പ്രകടനത്തിൽ അണിനിരക്കും. ഈ ജനകീയ സമരത്തിൽ പ്രായഭേദമന്യേ മുഴുവൻ ആളുകളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു .
