പയ്യോളി:അയനിക്കാട് എരഞ്ഞിക്കൽ – കൊളാവിപ്പാലം തോട് നവീകരിച്ച് യാത്ര സൗകര്യം ഒരുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സി.പി.ഐ അയനിക്കാട് വെസ്റ്റ് ബ്രാഞ്ച് സമ്മേളനം ബന്ധപ്പെട്ട ഭരണാധികളോട് ആവശ്യപ്പെട്ടു.
കെ.സി.കന്നാരൻ നഗറിൽ (ഇ.വി വാസുവിൻ്റെ വീട് ) നടന്ന സമ്മേളനം സി പി ഐ മണ്ഡലം കമ്മിറ്റി മെമ്പർ പി.കെ.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.
ഇ.വി.വാസു പതാക ഉയർത്തി. മൂലയിൽ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മോഹനൻ മൂലയിൽ രക്തസാക്ഷി പ്രമേയവും ഇ.വി.വാസു അനുശോചനം പ്രമേയവും അവതരിപ്പിച്ചു. ഇരിങ്ങൽ അനിൽ കുമാർ സംഘടന റിപ്പോർട്ടും ഉത്തമൻ എം.കെ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.വി.എം.ഷാഹുൽ ഹമീദ്, സുധീഷ് കൂടയിൽ എന്നിവർ സംസാരിച്ചു. ഉത്തമൻ സ്വാഗതവും ചന്ദൻ കെ. നന്ദിയും പറഞ്ഞു. ഉത്തമൻ എം.കെ.യെ സെക്രട്ടറിയായും. ഇവി.വാസുവിനെ അസി: സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു.