പയ്യോളി: നവംബർ 23ന് പയ്യോളി അയനിക്കാട് വിദ്യാഭ്യാസ പഠന ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ്റെ (കെ.പി.പി.എച്ച്.എ) ഉത്തരമേഖലാ കൺവെൻഷൻ നടത്തിപ്പിനായി സംഘാടക സമിതി രൂപവത്കരിച്ചു.
പഠനകേന്ദ്രത്തിൽ നടന്ന യോഗം കെ.പി.പി.എച്ച്.എ. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.കെ.നരേന്ദ്രബാബു ഉദ്ഘാടനം ചെയ്തു.

കെ.പി.പി.എച്ച്.എ. ഉത്തര മേഖലാ കൺവെൻഷൻ സംഘാടകസമിതി രൂപവത്കരണ യോഗം സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. നരേന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് ജില്ലാ പ്രസിഡൻറ് കെ.കെ.ജിജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.സി. അബ്ദുല്ലക്കുട്ടി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ.മനോജൻ, ജില്ലാ വൈസ് പ്രസിഡൻ്റ് ഇ.റാഫി, ജില്ലാ ട്രഷറർ കെ.ദീപ, വനിതാഫോറം ജില്ലാ കൺവീനർ എ.ആർ.ജസ്ന
തുടങ്ങിയവർ സംസാരിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നായി 200 പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുക്കും. സംഘാടക സമിതി ഭാരവാഹികളായി കെ.കെ.നരേന്ദ്രബാബു ചെയർമാൻ, കെ.പി.റംലത്ത് വൈസ് ചെയർമാൻ, എൻ.സി. അബ്ദുല്ലക്കുട്ടി ജനറൽ കൺവീനർ എന്നിവരെ തിരഞ്ഞെടുത്തു.