പയ്യോളി: അയനിക്കാട് ലോഹ്യഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും വായനാ മത്സരവും സംഘടിപ്പിച്ചു. അനുസ്മരണം എഴുത്തുകാരൻ ബഷീർ തിക്കോടി ഉദ്ഘാടനം ചെയ്തു.
എത്ര പറഞ്ഞാലും എഴുതിയാലും നിരന്തരം നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന അനശ്വരകൃതികളാണ് ബഷീറിൻ്റെതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജൻ കൊളാവിപ്പാലം അദ്ധ്യക്ഷം വഹിച്ചു. ചെറിയാവി സുരേഷ് ബാബു, രവീന്ദ്രൻ എം., എം.ടി.കെ. ഭാസ്കരൻ , കെ.ടി.രാജീവൻ, പി.ടി.വി. രാജീവൻ, കണ്ണൻ ടി.കെ., വി.ഗോപാലൻ, രത്നാകരൻ കെ.എൻ., ഭരതൻ എം.പി, റഷീദ് പാലേരി , കെ.കൃഷ്ണൻ മാസ്റ്റ്ർ ,എം.ടി നാണുമാസ്റ്റ്ർ എന്നിവർ സംസാരിച്ചു.