പയ്യോളി: അയനിക്കാട് സംയുക്ത തീരദേശ വികസന സമിതി മാവേലി സ്റ്റോർ പതിനഞ്ചാം വാർഷികവും ജനകീയ കൺവെൻഷനും നടത്തി. മാവേലി സ്റ്റോർ മിനി സൂപ്പർ മാർക്കറ്റായി ഉയർത്തുക, നിലച്ചുപോയ കെ.എസ്.ആർ.ടി.സി. ബസ് റൂട്ട് പുനസ്ഥാപിക്കുക, അയനിക്കാട് ആയുർവ്വേദ ഡിസ്പെൻസറി കിടത്തി ചികിത്സാ സൗകര്യമുള്ള ആശുപത്രിയായി ഉയർത്തുക, മിനി ഗോവ- കൊളാവിപ്പാലം റോഡ് പ്രധാനമന്ത്രിയുടെ പി.എം.ജി.എസ്. വൈ പദ്ധതിയിൽ ഉൾപ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് കൺവെൻഷൻ വിളിച്ചു ചേർത്തത്. പയ്യോളി നഗരസഭാ ചെയർമാൻ ഉദ്ഘാടനം ചെയ്തു.
കൗൺസിലർ ചെറിയാവി സുരേഷ് ബാബു അധ്യക്ഷം വഹിച്ചു. കൗൺസിലർമാരായ കെ.സി. ബാബുരാജ്. നിഷാ ഗിരീഷ്., കെ.ടി. കേളപ്പൻ, കെ.ടി.രാജീവൻ, രാജീവൻ പി.ടി.വി, വി. ഗോപാലൻ, രാജൻ കൊളാവിപ്പാലം, ശശിധരൻ മാസ്റ്റർ, ടി.കെ.കണ്ണൻ, സി.ശശീന്ദ്രൻ, കബീർ ഉസ്താദ്, കെ.എൻ രത്നാകരൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സപ്ലൈകോ റീജിണൽ മാനേജർ, കെ.എസ്.ആർ.സി. ഡിപ്പോ മാനേജർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു.