പയ്യോളി: കനത്തിൽ ജമീല എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 14 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച നഗരസഭ 30-ാം ഡിവിഷനിലെ സേവന നഗർ റോഡ് കാനത്തിൽ ജമീല എംഎൽഎ നാടിന് സമർപ്പിച്ചു. നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ അധ്യക്ഷനായി.
കെ സി ബാബുരാജ്, ചെറിയാവി സുരേഷ് ബാബു, വി സന്ധ്യ, എ ജെ സുഞ്ജിത്ത്, എ ടി പ്രകാശൻ, സുഹറ യൂസഫ്, കെ ടി ഗീത എന്നിവർ സംസാരിച്ചു. ഡിവിഷൻ കൗൺസിലർ ഷൈമ ശ്രീജു സ്വാഗതവും വികസന സമിതി കൺവീനർ ബി സുബീഷ് നന്ദിയും പറഞ്ഞു.