‘അയോഗ്യത’: രാഹുല്‍ ഗാന്ധിയുടെ പഴ്സനൽ സ്റ്റാഫിനെ പിൻവലിച്ചു

news image
Jun 6, 2023, 11:34 am GMT+0000 payyolionline.in

ന്യൂഡൽഹി∙ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പഴ്സനൽ സ്റ്റാഫിനെ പിൻവലിച്ച് പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. പഴ്സനൽ അസിസ്റ്റന്റ്, ഡ്രൈവർ എന്നിവരെ ചുമതലകളിൽ നിന്ന് ഒഴിവാക്കി. എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ രാഹുൽ തുഗ്ലക് ലെയ്‌നിലെ ഒൗദ്യോഗിക വസതിയൊഴിഞ്ഞിരുന്നു. വസതിയൊഴിയാൻ ലോക്സഭാ സെക്രട്ടേറിയറ്റിനു കീഴിലുള്ള ഭവന സമിതി നിർദേശം നൽകിയതിനു പിന്നാലെയാണ് ഒഴിഞ്ഞത്.

വയനാട് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുൽ ഗാന്ധിയെ, 2019ലെ മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ടുവർഷത്തെ തടവിനു ശിക്ഷിച്ചതിനു പിന്നാലെയാണ് ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe