‘അഴിമതിക്കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റിന് കേന്ദ്രസര്‍ക്കാര്‍ അനുമതി വേണ്ട, വിധിക്ക് മുന്‍കാല പ്രാബല്യം’

news image
Sep 11, 2023, 6:54 am GMT+0000 payyolionline.in

ദില്ലി: അഴിമതിക്കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റിന് കേന്ദ്രസര്‍ക്കാര്‍ അനുമതി വേണ്ടെന്ന് വിധിക്ക് മുന്‍കാല പ്രാബല്യം. ഭരണഘടനാ ബെഞ്ചിന്‍റെതാണ് നിര്‍ണായക വിധി. മുന്‍കൂര്‍ അനുമതി വേണമെന്ന ദില്ലി പൊലീസ് ആക്ടിലെ 6 എ(1) സുപ്രീംകോടതി 2014 ല്‍ എടുത്തുകളഞ്ഞിരുന്നു. ഇതിന് മുന്‍കാലപ്രാബല്യമുണ്ടെന്നാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍റെ വിധി. ജോയിന്‍റ് സെക്രട്ടറി മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടെ അറസ്റ്റിന് മുന്‍കൂര്‍ അനുമതി വേണമെന്നതായിരുന്നു 6 എ(1) വകുപ്പില്‍ നിഷ്കര്‍ശിച്ചിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe