പയ്യോളി: സർവ്വീസ് റോഡിൻ്റെ അശാസ്ത്രീയ നിർമ്മാണം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പി ഡി പി പയ്യോളി മുൻസിപ്പൽ കൺവെൻഷനിൽ തീരുമാനമെടുത്തു.
സർവ്വീസ് റോഡിൻ്റെ അശാസ്ത്രീയത മൂലമുള്ള ദൈനംദിന കഷ്ടതകൾക്ക് ഉടൻ പരിഹാരം കണ്ടെത്താനാകില്ലെങ്കിൽ വഗാഡിൻ്റെ വാഹനങ്ങൾ തടയുമെന്ന് പി ഡി പി പയ്യോളി മുൻസിപ്പൽ കൺവെൻഷനിൽ മുന്നറിയിപ്പ് നൽകി.
വഗാഡ് കമ്പനിയുടെ അനാസ്ത്രീയ പ്രവർത്തനങ്ങളാണ് ജനങ്ങൾക്ക് ദുരിതം സൃഷ്ടിക്കുന്നതെന്ന് കൺവെൻഷനിൽ ആരോപിക്കപ്പെട്ടു. പ്രശ്നത്തിന് പ്രധാന ഉത്തരവാദിത്വം നാഷണൽ ഹൈവേ അതോറിറ്റിയുടേതാണെന്നും കമ്മിറ്റി ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് റസൽ നന്തി കൺവെൻഷൻ ഉദ്ഘടനം ചെയ്തു. ടി പി ലത്തീഫിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സംഗമത്തിൽ പി ഡി പിയിലേക്ക് വിവിധ പാർട്ടികളിൽ നിന്ന് ചേർന്നവരെ വി പി ഷംസുദ്ധീൻ, ടി പി സിദ്ദീഖ്, എ വി ഹാഷിക് എന്നിവർ പതാക നൽകി
സ്വീകരിച്ചു.
എസ് എസ് എല്‍ സി , പ്ലസ് ടു വിദ്യാർത്ഥികൾക്ക് സ്നേഹാദരവും നൽകപ്പെട്ടു. കെ സി ഷഫീഖ്, ആരിഫ് തിക്കോടി, എം സി മുഹമ്മദലി, വി പി സിദ്ദീഖ്, പി എം ഷജീർ എന്നിവരും പങ്കെടുത്തു.