‘ആറുവരിപ്പാത ഇരിങ്ങലിനെ രണ്ടായി മുറിക്കില്ല’ ; പി ടി. ഉഷ എം.പിക്ക് ഇരിങ്ങൽ പൗരാവലിയുടെ ഉജ്ജ്വല സ്വീകരണം

news image
Oct 7, 2024, 5:36 am GMT+0000 payyolionline.in

പയ്യോളി :  മൂന്നു വർഷമായി നാട്ടുകാർ ഉയർത്തുന്ന അടിപ്പാതയെന്ന സ്വപ്നം, എം. പി. പി. ടി. ഉഷയുടെ നേതൃത്വത്തിൽ സഫലമാക്കപ്പെട്ടു. ആറുവരിപ്പാത  ഇരിങ്ങല്‍ വില്ലേജിനെ രണ്ടായി മുറിക്കില്ല.

നാടിന്റെ ഈ ആഹ്ളാദം പങ്കുവെക്കാനായി രാഷ്ട്രീയം മറന്നു ഇരിങ്ങല്‍ പൗരാവലി പി ടി ഉഷയ്ക്ക് ഉജ്ജ്വല സ്വീകരണം നല്‍കി. വര്‍ണാഭമായ ഘോഷയാത്രയില്‍ മഴയെ വകവെക്കാതെ ഇരിങ്ങല്‍ പ്രദേശത്തെ ജനങ്ങള്‍ ഒഴുകിയെത്തി.

 

 

മനസ്സില്‍ കുറിച്ചിടുന്നത് യഥാര്‍ഥ്യമാക്കുക എന്നതാണു ചെറുപ്പം മുതല്‍ തന്റെ ശീലമെന്ന് സ്വീകരണ സമ്മേളനത്തില്‍ പി ടി  ഉഷ പറഞ്ഞു. അങ്ങനെയാണ് രാജ്യത്തിന് വേണ്ടി 103 മെഡലുകള്‍ നേടിയത്. നാട്ടുകാരുടെ അപേക്ഷ പരിഗണിച്ച് മുന്പ് ഇരിങ്ങലില്‍ വന്നിരുന്നു. ആറുവരിപാതയുടെ സ്കെച്ചില്‍ തന്നെ അടിപ്പാത ഉണ്ടാവേണ്ട പ്രദേശമാണെന്ന് തോന്നിയിരുന്നു. അത് മനസില്‍ കുറിച്ചുവെച്ചു. ആ മനസ്സാണ് 90 ശതമാനവും നിര്‍മാണം കഴിഞ്ഞ ഇരിങ്ങല്‍  ആറുവരിപ്പാതയില്‍ അടിപ്പാതയ്ക്കായി മുന്നിട്ടിറങാനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയെ കൊണ്ട് കാര്യം  നേടിയെടുക്കാനും കാരണമായതെന്ന് പി ടി ഉഷ പറഞ്ഞപ്പോള്‍ നിറഞ്ഞ കൈയടികളായി.

6.9 കോടി രൂപയാണ് അടിപ്പാതയ്ക്കായി അനുവദിച്ചത്. അടിപ്പാത സമരസമിതി നടത്തിയ  യോഗത്തില്‍ പടന്നയില്‍ പ്രഭാകരന്‍ അധ്യക്ഷനായി. നഗരസ്ഭാ ചെയര്‍മാന്‍ വി കെ അബ്ദുറഹിമാന്‍ ഉഷയെ ആദരിച്ചു.പവിത്രന്‍ ഒതയോത്ത്  ഉപഹാരം നല്‍കി. ഇതിന് വേണ്ടി  പ്രയത്നിച്ച ബി ജെ പി പയ്യോളി മണ്ഡലം പ്രസിഡണ്ട് എ കെ ബൈജുവിനെയും യോഗം ആദരിച്ചു. കൊമ്മണത്ത്  രാജേഷ് ഉപഹാരം നല്‍കി.

ദിനേശന്‍ എരഞ്ഞാറ്റില്‍, കെ ജയകൃഷ്ണന്‍, കെ എം ശ്രീധരന്‍, സബീഷ് കുന്നങ്ങോത്ത്, എ കെ ദേവദാസ്, പയ്യോളി നഗരസഭാ  കൌണ്‍സിലര്‍ മാരായ ചെറിയാവി സുരേഷ് ബാബു, ടി അരവിന്ദാക്ഷന്‍, വിലാസിനി നാരങ്ങോളി, രേവതി തുളസിഡാസ് എന്നിവര്‍ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe