ആശുപത്രിയിൽ വികസന സമിതി ജീവനക്കാരുടെ ഇടപെടൽ, കൊയിലാണ്ടി ഹോസ്പിറ്റൽ വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടു- വീഡിയോ

news image
Dec 4, 2023, 1:51 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി ഹോസ്പിറ്റലിൻ്റെ പിറകിലുള്ള മതിലിനോട് ചേർന്ന് കിടന്ന മാലിന്യങ്ങൾ സാമൂഹിക വിരുദ്ധർ കൂട്ടിയിട്ട് കത്തിച്ചു. അസഹ്യമായ പുക നിരവധി രോഗികൾ കിടക്കുന്ന ഹോസ്പിറ്റലിലെ വാർഡിലേക്ക് കയറി രോഗികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തു ..
തക്ക സമയത്ത് ആശുപത്രിയിൽ വികസന സമിതി ജീവനക്കാരുടെ ഇടപെടൽ കൊണ്ട് വലിയ ഒരു അപകടമാണ് ഒഴിവായത്. ഹോസ്പിറ്റലിലെ എച്ച് എം സി സെക്യൂരിറ്റി സ്റാഫുകളും വളണ്ടിയർമാർ കൂടിയാണ് തീ അണച്ചത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe