ആശ്വാസവാർത്ത! എൽഡി ക്ലർക്ക് അപേക്ഷ, അവസാന തിയതി നീട്ടി

news image
Jan 3, 2024, 5:19 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഏറ്റവുമധികം ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന എൽ ഡി ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാൻ വൈകിയവർക്ക് ആശ്വാസവാർത്ത. എൽ ഡി ക്ലർക്ക് അടക്കമുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി നീട്ടിയതായി പി എസ് സി അറിയിച്ചു. അവസാന തിയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് രണ്ട് ദിവസത്തേക്ക് കൂടി തിയതി നീട്ടിയതായി പി എസ് സി അറിയിച്ചത്.  ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം എൽ ഡി ക്ലർക്ക് അടക്കമുള്ള തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി അഞ്ചാം തിയതിയാകും. അഞ്ചാം തിയതി രാത്രി 12 മണി വരെ അപേക്ഷ സമർപ്പിക്കാമെന്നാണ് പി എസ് സി അറിയിച്ചിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe