ആർജെഡി തുറയൂർ പഞ്ചായത്ത് കമ്മറ്റി സഖാവ് ആക്കൂൽ കുനി ബാലനെ അനുസ്മരിച്ചു

news image
Jul 25, 2024, 10:30 am GMT+0000 payyolionline.in

തുറയൂർ: സഘാവ് ആക്കൂൽ കുനി ബാലനെ അനുസ്മരിച്ചു. പ്രമുഖ സോഷ്യലിസ്റ്റും കൂത്താളി മുതുകാട് സമര പോരാളിയും തുറയൂരിൻ്റെ പഴയ കാല ചരിത്ര പ്രമുഖരിൽ പ്രധാനിയുമായിരുന്ന സഘാവ് ബാലേട്ടനെ ആർജെഡി തുറയൂർ പഞ്ചായത്ത് കമ്മറ്റി അനുസ്മരിച്ചു. പാർട്ടി പ്രസിഡണ്ട് ടിഎം.രാജൻ്റെ അദ്ധ്യക്ഷതയിൽ ഓഫീസിൽ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണ യോഗത്തിലും ജില്ലാ കമ്മറ്റി അംഗം കെടി.രതീഷ് മണ്ഡലം കമ്മറ്റി അംഗം മധുമാവുള്ളാട്ടിൽ എന്നിവർ സംസാരിക്കുകയും സെക്രട്ടറി ഒ എം സതീശൻ സ്വാഗതവും കൂമുള്ളി ശ്രീനിവാസൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe