ഇനി പണം കൈകാര്യം ചെയ്യാനും പഠിക്കാം; പുതുക്കിയ പാഠ്യപദ്ധതിയിൽ സാമ്പത്തിക സാക്ഷരതയ്ക്കായി പുതിയ പുസ്തകം

news image
May 28, 2025, 1:05 pm GMT+0000 payyolionline.in

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഈ വർഷം മുതൽ പരിഷ്കരിച്ച പാഠ്യപദ്ധതി പ്രകാരം തയ്യാറാക്കിയ പാഠപുസ്തകങ്ങളിൽ സാമ്പത്തിക സാക്ഷരത സംബന്ധിച്ച് പ്രത്യേക പുസ്തകം തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ധനകാര്യം സാമ്പത്തിക സാക്ഷരത എന്നാണ് പുസ്തകത്തിന്റെ പേര്. അഞ്ചാം ക്ലാസ് മുതൽ സാമ്പത്തിക സാക്ഷരത സംബന്ധിച്ച് പാഠഭാഗങ്ങൾ വ്യത്യസ്ത പാഠപുസ്തകങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

9,10 ക്ലാസുകൾക്ക് പ്രത്യേക പുസ്തകവും തയ്യാറാക്കി നൽകി.8 യൂണിറ്റുകളിലായി സമ്പാദ്യവും നിക്ഷേപ സാധ്യതകളും, ആധുനിക ബാങ്കിംഗ് സേവനങ്ങൾ, ബാങ്ക് രേഖകളും ഫോമുകളും, ഇൻഷുറൻസ്:സുരക്ഷയും സമ്പാദ്യവും, പോസ്റ്റൽ വകുപ്പ് ധനകാര്യ സേവനങ്ങൾ, ഓഹരി വിപണിയും മ്യൂച്ചൽ ഫണ്ടുകളും, യുക്തിസഹമായ നിക്ഷേപ തീരുമാനം, ധനകാര്യ രംഗത്ത് ഉന്നത വിദ്യാഭ്യാസ സാധ്യതകളും തൊഴിൽ അവസരങ്ങളും എന്നിങ്ങനെ ആണ് പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ളത്.കുട്ടികൾ ചെറുപ്പം മുതൽ തന്നെ സാമ്പത്തിക അച്ചടക്കം ശീലിക്കുന്നതിനായാണ് ഈ പുസ്തകങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയത്. കുട്ടികളിൽ സമ്പാദ്യ ശീലവും സാമ്പത്തിക അവബോധവും വളർത്തുന്നതിന് സ്കൂളുകളിൽ നടപ്പാക്കിയിരുന്ന സഞ്ചയിക പദ്ധതി കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe