‘ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി രാഹുൽ ​ഗാന്ധി’; പിറന്നാൾ ദിനത്തിൽ ഫ്ലക്സ് ബോർഡ്

news image
Jun 19, 2023, 2:39 pm GMT+0000 payyolionline.in

മുംബൈ: ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി‌‌ രാ​ഹുൽ ​ഗാന്ധിയാണെന്ന് ഫ്ലക്സ് ബോർഡ്. കോൺ​ഗ്രസ് നേതാവിന്റെ ജന്മദിനത്തിലാണ് മഹാരാഷ്ച്രയിലെ താനെയിൽ ഫ്ലക്സ് ബോർഡ് ഉയർന്നത്. നഫ്രത് ജോഡോ, ഭാരത് ജോഡോ എന്ന അടിക്കുറിപ്പിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. രാഹുലിനൊപ്പം നിരവധി പ്രാദേശിക നേതാക്കളുടെ ചിത്രങ്ങളും ഫ്ലക്സ് ബോർഡിലുണ്ട്. കോൺ​ഗ്രസ് നേതാവായ രാഹുൽ 53ാം ജന്മദിനമാണ് ആഘോഷിച്ചത്. നിരവധി കോൺ​ഗ്രസ് നേതാക്കളാണ് രാഹുൽ ​ഗാന്ധിക്ക് ആശംസകളുമായി ജന്മദിനത്തിൽ എത്തിയത്.

രാഹുലിന് ആശംസയർപ്പിച്ച് ദില്ലിയിൽ അഞ്ച് കിലോമീറ്റർ ഭാരത് ജോഡോ യാത്ര ന‌ടത്താനും കോൺ​ഗ്രസ് പദ്ധതിയിട്ടിരുന്നു. കോൺ​ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർ​ഗെ രാഹുലിന് ആശംസയുമായി രം​ഗത്തെത്തി. കോൺ​ഗ്രസ് പാർട്ടി ഔദ്യോ​ഗിക ട്വിറ്റർ അക്കൗണ്ടിലും രാഹുലിന് ആശംസകൾ നേർന്നു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ആശംകൾ നേർന്ന് രം​ഗത്തെത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe