ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് ഡോക്ടർസ് ഡേ ആചരിച്ചു

news image
Jul 3, 2023, 12:23 pm GMT+0000 payyolionline.in

കൊയിലാണ്ടി : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച്  ഡോക്ടർസ് ഡേ ആചരിച്ചു. ശനി ആഴ്ച വൈകുന്നേരം 7 മണിക്ക് കൊയിലാണ്ടി ഐ എം എ ഹൌസിൽ വച്ച് നടന്ന ചടങ്ങിൽ, കവി മേലൂർ വാസുദേവൻ മുഖ്യ അഥിതി ആയിരുന്നു. മുതിർന്ന ഡോക്ടർ ആയ ഡോക്ടർ കൃപാലിനെ ആദരിച്ചു.

ചടങ്ങിൽ ഐ എം എ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ബ്രാഞ്ച് പ്രസിഡന്റ്‌ ഡോ സതീശൻ കെ അധ്യക്ഷൻ വഹിച്ച ചടങ്ങിൽ ഡോ അഭിലാഷ് സി, ഡോ പ്രദീപൻ പി, ഡോ ഒ കെ ബാലനാരായണൻ, ഡോ ഭാസ്‌ക്കരൻ , ഡോ ഇ സുകുമാരൻ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe