പയ്യോളി : ” പാരസ്പര്യത്തിൻ്റെ മലയാളികം, ചെറുത്ത് നിൽപ്പിൻ്റെ പൂർവ്വികം” എന്ന പ്രമേയത്തിൽ എസ് വൈ എസ് ജില്ലയിൽ നടത്തുന്ന ഹിസ്റ്ററി ക്യാമ്പയിൻ്റെ സ്വാഗത സംഘം ഓഫീസ് ഇരിങ്ങൽ
കോട്ടക്കൽ ഹിദായത്തുസ്സിബിയാൻ മദ്രസയിൽ പയ്യോളി മുൻസിപ്പൽ ചെയർമാനും സ്വാഗത സംഘം ചെയർമാനുമായ വികെ അബ്ദുറഹിമാൻ ഓഫീസ് ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ഫണ്ട് ഉദ്ഘാടനം പ്രമുഖ വ്യവസായി സികെവി യൂസുഫിൽ നിന്നും ജില്ലാ എസ് വൈ എസ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി ഏറ്റുവാങ്ങി. മുഹമ്മദ് പടിഞ്ഞാറത്തറ, ഡോക്ടർ ലത്തീഫ് നദ് വി, സിപി സദക്കത്തുള്ള , യുടി കരീം, അൻസാർ കൊല്ലം, അബ്ദുറഹിമാൻ ഹൈതമി, പി മുഹമ്മദ് അഷ്‌റഫ് , അബ്ദുറസാഖ് പയ്യോളി, മുഹമ്മദ് റിയാസ് പികെ എന്നിവർ സംസാരിച്ചു, ബിഎം ശംസുദ്ധീൻ, പി കുഞ്ഞാമു, പി പി അബ്ദുറഹിമാൻ എന്നിവർ സംബന്ധിച്ചു.