പയ്യോളി: സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളും മാലിന്യമുക്ത ഹരിത ഗ്രന്ഥാലയങ്ങളാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങൽ നളന്ദ ഗ്രന്ഥാലയം ‘ഹരിത ഗ്രന്ഥാലയമായി’ പ്രഖ്യാപിച്ചു.
പയ്യോളി മുൻസിപ്പാലിറ്റി ഏഴാം ഡിവിഷൻ കൗൺസിലർ മഞ്ജുഷ ചെറുപ്പനാരി ഹരിത ഗ്രന്ഥാലയ പ്രഖ്യാപനം നിർവഹിച്ചു. ഗ്രന്ഥാലയം സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രന്ഥാലയം പ്രസിഡണ്ട് കെ.കെ . നികേഷ് അധ്യക്ഷത വഹിച്ചു . പരിപാടിയിൽ സയന പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ഡോ. കെ.പി ബാലകൃഷ്ണൻ, രജീഷ് കണ്ണമ്പത്ത് തുടങ്ങിയവർ സംസാരിച്ചു. ഒ.എൻ സുജീഷ് ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി.
പ്രഖ്യാപനത്തിന് മുന്നോടിയായി ലൈബ്രറിയും പരിസരവും ശുചീകരിക്കുകയും ചെടികൾ വെച്ചുപിടിപ്പിക്കുകയും ചെയ്തു.