പയ്യോളി: ഇരിങ്ങൽ സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച വളം ഡിപ്പോയും കാർഷിക അനുബന്ധ ഉപകരണങ്ങളുടെ ഷോറൂമും ഉദ്ഘാടനം ചെയ്തു. കെ.കെ. രമേശൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് കെ.കെ മമ്മു അദ്ധ്യക്ഷത വഹിച്ചു.പയ്യോളി നഗരസഭ കൗൺസിലർ കെ.കെ സ്മിതേഷ് ഡിപ്പോയുടെയും ഷോറൂമിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യ വിൽപ്പനയുടെ ഉദ്ഘാടനം വി.വി എം ബാലന് നൽകി പയ്യോളി നഗരസഭാ കൗൺസിലർ രേവതി തുളസിദാസ് നിർവ്വഹിച്ചു. ചടങ്ങിന് ആശംസകളർപ്പിച്ചു കൊണ്ട് നഗരസഭ കൗൺസിലർ രേഖ മുല്ലക്കുനി ബേങ്ക് ഭരണസമിതി അംഗങ്ങളായ മോഹൻ ദാസ്, കെ.കെ ബാബു, കെ.പി. ഉഷ എന്നിവർ സംസാരിച്ചു. വിനീത് വിജയൻ നന്ദിയും പറഞ്ഞു. സ്ഥാപനത്തിൽ നിന്നും കൃഷി ആവശ്യത്തിനുള്ള രാസവളങ്ങളും, ജൈവ വളങ്ങളും, പച്ചക്കറി വിത്തുകൾ, കാർഷിക അനുബന്ധ ഉപകരണങ്ങളും, സാധന സാമഗ്രികളും മിതമായ നിരക്കിൽ കർഷകർക്ക് ലഭിക്കുന്നതാണ് .


