പയ്യോളി: ഇരിങ്ങൾ കുന്നങ്ങോത്ത് കുടുംബ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു. പയ്യോളി പ്രസ് ക്ലബ് സെക്രട്ടറി ടി ഖാലിദ് ,ട്രഷറർ ടി.എ. ജുനൈദ്, അംഗങ്ങളായ പ്രകാശ് പയ്യോളി, യു.പി. ജലീൽ, കൈത്താങ്ങ് ചെയർമാൻ വി.കെ അഭിലാഷ് ,കൺവീനർ ഇ.സൂരജ് ,ടി. സുമോദ് മനോജൻ മണിയങ്ങോത്ത്, ഏ. ടി. റിജിത്ത് എന്നിവർ സംബന്ധിച്ചു.
പത്തുമണിക്ക് തുടങ്ങിയ പരിപാടി രാത്രി സമാപിച്ചു. ഓണപ്പൂക്കളം, ഓണസന്ധ്യ, കമ്പവലി മൽസരം എന്നിവ നടത്തി. വിജയികൾക്ക് സബീഷ് കുന്നങ്ങോത്ത്, കെ ഷൈജു , ബാബു കുന്നങ്ങോത്ത് , എംസുഷമ , പ്രകാശൻ കുന്നങ്ങോത്ത് , കെ സീമ ,കെ.വി സിലി,കെ പ്രദീപൻ എന്നിവർ വിജയികൾക്ക് സമ്മാനം നൽകി.
കെ.വി. ദിലീഷ്, സെഡ്ന ബാബു, രതി , കെ.വി പ്രദീഷ്, വിജില, സുജിത, കെ.സിൻസി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി