ഇരിട്ടി ചരൾ പുഴയിൽ 2 പേർ മുങ്ങിമരിച്ചു; അപകടം 9 വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

news image
Dec 28, 2024, 2:38 pm GMT+0000 payyolionline.in

കണ്ണൂർ: ഇരിട്ടിക്കടുത്ത് ചരൾ പുഴയിൽ കണ്ണൂർ സ്വദേശികളായ രണ്ടു പേർ മുങ്ങിമരിച്ചു. കണ്ണൂർ കൊറ്റാളിയിലെ വയലിൽകൊല്ലാട്ട് വിൻസന്റ് (42), അയൽവാസി ആൽബിൻ (9) എന്നിവരാണ് മരിച്ചത്. വിൻസന്റിന്റെ ചരളിലുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഇവർ. പുഴയിൽ അകപ്പെട്ട ആൽബിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണു വിൻസന്റും മുങ്ങിപ്പോയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe