പയ്യോളി: വിവേകാനന്ദ സേവാ സമിതി, ഇരുപതാം മൈൽസിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രമുഖ നേത്രരോഗ ചികിത്സാ കേന്ദ്രമായ വി-ട്രസ്റ്റ് കണ്ണാശുപത്രിയും, ഹിറിങ് പ്ലസ് ക്ലിനിക് രാകേഷ് ഹോസ്പിറ്റൽ കൊയിലാണ്ടിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നവംബർ 2-ന് (ഞായർ) രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെ പോവതിവയൽക്കുനിയിലെ എം. ടി. രജീഷിന്റെ വീടിന് സമീപം നടക്കും.

ക്യാമ്പിലെ പ്രധാന സൗജന്യ സേവനങ്ങൾ:
ക്യാമ്പിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ലഭിക്കുന്ന സേവനങ്ങൾ
കാഴ്ച പരിശോധന: പൂർണ്ണമായ നേത്ര പരിശോധനയും ആവശ്യമായ നിർദ്ദേശങ്ങളും.
കേൾവി പരിശോധന: ശ്രവണശേഷി പരിശോധനയും ചെവി സംബന്ധമായ ഉപദേശങ്ങളും.
ജീവിതശൈലി രോഗനിർണയം: പ്രമേഹം (Sugar), രക്തസമ്മർദ്ദം (BP) എന്നിവയുടെ സൗജന്യ പരിശോധനയും രോഗനിർണയവും.
പരിപാടിയുടെ വിശദാംശങ്ങൾ
തീയതി: നവംബർ 2 , ഞായറാഴ്ച
സമയം കൃത്യം രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:30 വരെ
സ്ഥലം: ഇരുപതാം മൈൽസ്,പോവതിവയൽക്കുനി,എം ടി . രജീഷിന്റെ വീടിന് സമീപം
ക്യാമ്പിന്റെ സേവനങ്ങൾ പൂർണ്ണമായും സൗജന്യമാണെന്നും പൊതുജനങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 99472 60365, 90723 29270.
