ഇറാനിൽ മലയാളി യുവാവ് കുടുങ്ങിയ സംഭവം: നാട്ടിലേക്ക് മടങ്ങാൻ ക്രമീകരണമൊരുക്കും; അടിയന്തര ഇടപെടലുമായി ഇന്ത്യൻ എംബസി

news image
Nov 12, 2026, 4:22 am GMT+0000 payyolionline.in

കൊല്ലം: ഇറാനിൽ മലയാളി യുവാവ് കുടുങ്ങിയ സംഭവത്തിൽ അടിയന്തര ഇടപെടലുമായി ഇന്ത്യൻ എംബസി. കൊല്ലം സ്വദേശി അക്ഷയ് ഹരീഷിന് നാളെ യാത്രാ രേഖകൾ നൽകും. നാട്ടിലേക്ക് മടങ്ങാൻ ക്രമീകരണമൊരുക്കും. വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയും ഇടപെട്ടിരുന്നു. ഇറാൻ അംബാസിഡറുമായി സംസാരിച്ചുവെന്നും ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർ അക്ഷയ്‍യെ നേരിട്ട് കാണുമെന്നും മന്ത്രി കുടുംബത്തെ അറിയിച്ചിരുന്നു.

പാസ്പോർട്ട് ഉൾപ്പടെ നഷ്ട്ടമായതിനെ തുടർന്നാണ് അക്ഷയ് ഇറാനിൽ പെട്ടത്. അക്ഷയ്ക്ക് കപ്പലിൽ ആയിരുന്നു ജോലി. അലി ഷിപ്പിംഗ് കമ്പനിയുടെ പാം മറൈൻ എന്ന കപ്പലിൽ വാച്ച് കീപ്പർ ആണ് അക്ഷയ്. 11 മാസമായി ഇറാനിലാണെന്ന് അക്ഷയ് പറയുന്നു. ജോലി ദുബൈയിലാണെന്ന് പറഞ്ഞാണ് ഏജൻറ് കൊണ്ടുപോയത്. എന്നാൽ ഷിപ്പിൻറെ യാത്ര എപ്പോഴും ഇറാനിലേക്കായിരുന്നു.

യുദ്ധം കാരണം നിലച്ച കപ്പൽ യാത്ര വീണ്ടും തുടങ്ങിയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. പാകിസ്ഥാനിൽ നിന്ന് അരി കൊണ്ടുവരാനാണ് പോയത്. രണ്ടാം തവണ പോയി വന്നപ്പോൾ പാസ്പോർട്ട് തിരികെ കിട്ടിയില്ല. ക്യാപ്റ്റനോട് ചോദിച്ചപ്പോൾ, പാസ്പോർട്ട് പാകിസ്ഥാനിലുണ്ടോ എന്ന് കമ്പനി അന്വേഷിച്ചെന്നും ഇല്ലെന്നാണ് മറുപടി കിട്ടിയതെന്നും അക്ഷയ് പറയുന്നു. രേഖകൾ നഷ്ടമായതോടെ കപ്പലിൽ നിന്നും പിന്നീട് ബന്ദർ ലെംഗെയിലെ ഒരു ഹോട്ടൽ മുറിയിലേക്കും അക്ഷയെ മാറ്റി. തുടർന്ന് സഹായം അഭ്യർത്ഥിച്ച് അക്ഷയ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe