പൊതുതിരഞ്ഞെടുപ്പ് മാതൃകയിൽ ശ്രദ്ധേയമായി പേരാമ്പ്ര എ.യു.പി സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്

news image
Aug 9, 2024, 1:55 pm GMT+0000 payyolionline.in

പേരാമ്പ്ര: പൊതുതിരഞ്ഞെടുപ്പ് രീതിയിൽ ശ്രദ്ധേയമായി സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടത്തി പേരാമ്പ്ര എ.യു.പി സ്കൂൾ വിദ്യാർത്ഥികൾ. ജനാധിപത്യത്തിന്റെ മേന്മയും, തിരഞ്ഞെടുപ്പ് പ്രക്രിയയും സ്കൂൾ ലീഡർ തിരഞ്ഞെടുപ്പിലൂടെ വിദ്യാർത്ഥികൾക്ക് നേരിട്ട് മനസ്സിലാക്കാൻ സാധിച്ചത് ശ്രദ്ധേയമായി. സാമുഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇ-വോട്ടിംഗിലൂടെ യാണ്സ്‌കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് നടത്തിയത്.

പൊതുതിരഞ്ഞെടുപ്പിന്റെ നടപടി ക്രമങ്ങള്‍ അതേപടി പാലിച്ചു കൊണ്ടുള്ള വിജ്ഞാപനം മുതല്‍ ഫലപ്രഖ്യാപനം വരെ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പാണ് നടന്നത്.
പോളിംഗ് നിയന്ത്രിക്കുന്ന പ്രിസൈഡിംഗ് ഓഫീസര്‍, ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ ഫസ്റ്റ് സെക്കന്റ് തേര്‍ഡ് പോളിംഗ് ഓഫീസർമാർ, ക്രമസമധാന പാലനത്തിന് സ്‌കൗട്ട്, ഗൈഡ്‌സ്, ജെആര്‍സി അംഗങ്ങളായ കുട്ടി പോലീസ്, വോട്ട് ചെയ്യാനായി എണ്ണൂറോളം വോട്ടര്‍മാര്‍, എല്ലാം നിയന്ത്രിക്കാന്‍ കുട്ടികള്‍ എന്നിങ്ങനെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

വാർഡ് മെംബർ പി.ജോന ഫലപ്രഖ്യാപനം നടത്തി. തെരഞ്ഞെടുപ്പില്‍ സ്കൂൾലീഡറായി അബിൻ ഷംസിനെയും, ഡെപ്യൂട്ടി ലീഡറായി യെസ്മിൻ ഫൈസാനെയും തെരഞ്ഞെടുത്തു. പ്രധാനാധ്യാപകൻ പി. പി മധു, പി.ടി.എ പ്രസിഡന്റ് വി.എം. മനേഷ്, വൈസ് പ്രസിഡന്റ് പി.എം. റിഷാദ് , അധ്യാപകരായടി.കെ. ഉണ്ണികൃഷ്ണന്‍, ബി.എസ് സിന്ധു, കെ.എൽ ഷിജില,പി.കെ. സ്മിത, ഇ. ഷാഹി, സൂര്യ കൃഷ്ണ, യു.ആർ സാരംഗ് കൃഷ്ണ, ആ ആർ.അഭിഷേക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe