ഉമ്മൻ ചാണ്ടി സമാനതകളില്ലാത്ത ജനനായകൻ: ബിനു കോറോത്ത്

news image
Jul 18, 2025, 3:39 pm GMT+0000 payyolionline.in

കൊയിലാണ്ടി: ജനങ്ങൾക്കു വേണ്ടി ജനങ്ങളുടെ ഇടയിൽ ജീവിച്ച് നിരാശ്രരുടെ കണ്ണീർ ഒപ്പിയ ജനനേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിനു കോറോത്ത് അഭിപ്രായപ്പെട്ടു. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് പരിഹാരം കാണുന്ന ദീർഘദർശിയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയുടെ ഭരണകാലം ജീവനക്കാരുടെ സുവർണ്ണ കാലഘട്ടമായിരുന്നു.

കൊയിലാണ്ടിയിൽ കേരള എൻജിഒ അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡൻ്റ് പ്രദീപ് സായ് വേൽ അധ്യക്ഷം വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം വി. പ്രതീഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അഗം എം ഷാജി മനേഷ് , എം പങ്കജാക്ഷൻ  , ഇ.കെ രജീഷ് , പി.ടി. ഗീത, ദിജീഷ് കുമാർ, അനിൽകുമാർ മരക്കുളം, ടി.വി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe