കൊയിലാണ്ടി: ഊരള്ളൂരിൽ കത്തി കരിഞ്ഞ നിലയിൽ കണ്ട പെയിൻ്റർ കോച്ചേരി രാജീവിൻ്റെ (56) മരണം സംബന്ധിച്ച് ദുരൂഹത മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കർമ്മസമിതി രൂപീകരിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് എം.എം.സുഗതൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം.പ്രകാശൻ, ജെ.പ്രേം ഭാസിൻ, എം.സുനിൽ എന്നിവര്‍ സംസാരിച്ചു.
കർമ്മസമിതി ഭാരവാഹികളായി എസ്.മുരളീധരൻ – ചെയർമാൻ, വി.നാസർ, ഇഭാസ്കരൻ ,അഷറഫ് വെള്ളോട്ട്- വൈസ് ചെയര്‍മാന്‍മാര്‍ , വി.ബഷീർ -കൺവീനർ, സി.ജെ.ദിനൂപ്, എം.കെ.രഗീഷ്, ടി.പി.സുനിൽ, കെ.എം.മജീദ് സെക്രട്ടറി , പി.ദാമോദരൻ- ഖജാൻജി , ഊരള്ളൂരിലെ ലഹരി മാഫിയക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തിൽ ലഹരി കേന്ദ്രങ്ങളിൽ ജനകീയ പരിശോധന നടത്താനും തീരുമാനിച്ചു. ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിപ്പ്.കഴിഞ്ഞ ഞായറാഴ്ച ദിവസം രാവിലെയോടെയാണ് നടുവണൂർ റൂട്ടിൽ ചതുപ്പ് നിലത്ത് രാജീവിൻ്റെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
പിന്നീട് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹത്തിൻ്റെ ബാക്കി ഭാഗങ്ങൾ കണ്ടെത്തി.ഏറണാകുളം വൈപ്പിൻ സ്വദേശിയായ രാജീവൻ (35 )വർഷമായി അരിക്കുളത്ത് താമസം. ആദ്യ ഭാര്യ മരിച്ച ശേഷം എടപ്പള്ളി മീത്തൽ കോളനിയിലെ ഗീതയെ വിവാഹം കഴിച്ചിരുന്നു. രാജീവിൻ്റെ മരണം കൊലപാതകമെന്നാണ് നാട്ടുകാർ പറയുന്നത് .എന്നാൽ വിശദമായ അന്വേഷണത്തിനു ശേഷമെ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.
ഡി.വൈ.എസ്.പി ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. സംഭവത്തെ തുടർന്ന് സുഹൃത്തുക്കളായ ഏതാനും പേരെ ചോദ്യം ചെയ്തിരുന്നു. എന്നാൽ നാട്ടുകാർ ഇത് കൊലപാതകമാണെന്ന് ഉറപ്പിച്ചു പറയുന്നു.പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസ്സെടുത്തത്. ആന്തരികാവയവങ്ങൾ വന്യമൃഗങ്ങൾ കടിച്ച് നശിപ്പിച്ചിട്ടുണ്ട്. മൃതദേഹം എങ്ങിനെ കത്തി കരിഞ്ഞു എന്നുള്ളത് ഫോറൻസിക് റിപ്പോർട്ട് കാത്തിരിക്കുകയാണ് പോലീസ്. ഡി.എൻ.എ.ടെസ്റ്റിൻ്റെ റിപ്പോർട്ടും ലഭിക്കണം. എന്നാൽ നാട്ടുകാർക്ക് ഇത് ഒരു കൊലപാതകമാണെന്നാണ് പറയുന്നത്. രണ്ട് ദിവസം കൂടി കാത്തിരുന്നാൽ വിവരങ്ങൾ കിട്ടുമെന്നാണ് പോലീസ് പറയുന്നത്.,