എം.​എ​ൽ.​എ​യെ​ന്ന വ്യാ​ജേ​ന ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​ക്കു​ള്ളി​ൽ ക​ട​ന്ന​യാ​ൾ പി​ടി​യി​ൽ

news image
Jul 8, 2023, 3:22 am GMT+0000 payyolionline.in

ബം​ഗ​ളൂ​രു: ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​നി​ടെ എം.​എ​ൽ.​എ​യെ​ന്ന വ്യാ​ജേ​ന ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​ക്കു​ള്ളി​ൽ ക​ട​ന്ന​യാ​ൾ പി​ടി​യി​ൽ. വെ​ള്ളി​യാ​ഴ്ച​യാ​ണ് വ​ൻ സു​ര​ക്ഷാ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടു​ന്ന സം​ഭ​വം അ​ര​​ങ്ങേ​റി​യ​ത്. തി​പ്പെ​രു​ദ്ര എ​ന്ന​യാ​ളാ​ണ് 15 മി​നി​റ്റോ​ളം സ​ഭാ​ഹാ​ളി​ൽ എം.​എ​ൽ.​എ​മാ​രു​ടെ ഇ​രി​പ്പി​ട​ത്തി​ൽ ഇ​രു​ന്ന​ത്. പ്ര​തി​പ​ക്ഷ നി​ര​യി​ൽ ജെ.​ഡി-​എ​സ് എം.​എ​ൽ.​എ​മാ​രാ​യ കാ​രെ​മ്മ ജി ​നാ​യ​ക്, ശ​ര​ൺ ഗൗ​ഡ എ​ന്നി​വ​ർ​ക്കി​ട​യി​ലെ സീ​റ്റി​ലാ​ണ് ഇ​യാ​ൾ ഇ​രു​ന്ന​ത്.

15 മി​നി​റ്റോ​ളം സ​ഭ​യി​ൽ ചെ​ല​വ​ഴി​ച്ച ഇ​യാ​ളെ പി​ന്നീ​ട് വി​ധാ​ൻ സൗ​ധ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സെ​ൻ​ട്ര​ൽ ക്രൈം ​ബ്രാ​ഞ്ച് ജോ​യ​ന്റ് ക​മീ​ഷ​ണ​ർ എ​സ്.​ഡി. ശ​ര​ണ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.

നി​യ​മ​സ​ഭ​യി​ലെ സു​ര​ക്ഷ വീ​ഴ്ച സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഡോ. ​ജി. പ​ര​മേ​ശ്വ​ര വി​ശ​ദ റി​പ്പോ​ർ​ട്ട് തേ​ടി. നി​യ​മ​സ​ഭ​യി​ലെ സ​ന്ദ​ർ​ശ​ക ഗാ​ല​റി​യി​ലേ​ക്കു​ള്ള പാ​സ് സം​ഘ​ടി​പ്പി​ച്ച് വി​ധാ​ൻ സൗ​ധ​യി​ൽ ക​ട​ന്ന പ്ര​തി എം.​എ​ൽ.​എ​യു​ടെ പേ​രു പ​റ​ഞ്ഞാ​ണ് സ​ഭാ​ഹാ​ളി​ൽ ക​ട​ന്ന​തെ​ന്ന് ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ഡി.​സി.​പി ആ​ർ. ശ്രീ​നി​വാ​സ ഗൗ​ഡ പ​റ​ഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe