ദേ​ശീ​യ-​സം​സ്ഥാ​ന പാതകളിലെ കുഴികള്‍ മൂന്നു ദിവസത്തിനകം അടക്കാൻ കലക്ടറുടെ ഉത്തരവ്

news image
Jul 8, 2023, 3:31 am GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍ന്ന് ജി​ല്ല​യി​ലെ ദേ​ശീ​യ-​സം​സ്ഥാ​ന പാ​ത​ക​ളി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​ക​ള്‍ മൂ​ന്നു ദി​വ​സ​ത്തി​ന​കം അ​ട​ക്കാ​ൻ ക​ല​ക്ട​ര്‍ എ. ​ഗീ​ത ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ർ​ദേ​ശം ന​ൽ​കി. എ​ൻ.​എ​ച്ച്.​എ.​ഐ പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍, എ​ൻ.​എ​ച്ച്.​എ.​ഐ തി​രു​വ​ന​ന്ത​പു​രം റീ​ജ​ന​ല്‍ ഓ​ഫി​സ​ര്‍ എ​ന്നി​വ​ര്‍ പ​യ്യോ​ളി, രാ​മ​നാ​ട്ടു​ക​ര, പ​ന്തീ​രാ​ങ്കാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ജി​ല്ല​യി​ലെ ബൈ​പ്പാ​സു​ക​ളി​ലെ​യും ദേ​ശീ​യ ഹൈ​വേ​ക​ളി​ലെ​യും ദേ​ശീ​യ ഹൈ​വേ ബൈ​പാ​സി​ലെ​യും കു​ഴി​ക​ള്‍ ന​ന്നാ​ക്കാ​ന്‍ മൂ​ന്നു ദി​വ​സ​ത്തി​ന​കം അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. റോ​ഡു​ക​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യും വേ​ണം.

പി.​ഡ​ബ്ല്യു.​ഡി എ​ന്‍.​എ​ച്ച് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍, എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍ പി.​ഡ​ബ്ല്യു.​ഡി (റോ​ഡു​ക​ള്‍) എ​ന്നി​വ​ര്‍ ദേ​ശീ​യ​പാ​ത​യി​ലെ​യും സം​സ്ഥാ​ന ഹൈ​വേ​യി​ലെ​യും പി.​ഡ​ബ്ല്യു.​ഡി​യു​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കീ​ഴി​ല്‍ വ​രു​ന്ന മ​റ്റു റോ​ഡു​ക​ളു​ടെ​യും കു​ഴി​ക​ള്‍ നി​ക​ത്താ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ള​ണം. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള റോ​ഡു​ക​ളി​ല്‍ ര​ണ്ടാ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ സ​ര്‍വേ ന​ട​ത്തി സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ഡി.​ഡി.​എം.​എ​ക്ക് റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്ക​ണം. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ നേ​രി​ട്ടോ ക​രാ​ര്‍ കാ​ലാ​വ​ധി നി​ല​വി​ലു​ണ്ടെ​ങ്കി​ല്‍ ക​രാ​റു​കാ​ര്‍ വ​ഴി​യോ ന​ട​ത്ത​ണം. കു​ഴി​ക​ള​ട​ക്കു​ന്ന​തി​നും റോ​ഡു​ക​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ക​രാ​റു​കാ​ര്‍ക്കും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ക്ക് മേ​ല്‍നോ​ട്ടം വ​ഹി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കു​മാ​യി​രി​ക്കും. നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ എ​ന്തെ​ങ്കി​ലും വീ​ഴ്ച​വ​രു​ത്തി​യാ​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe