എം. കുട്ടികൃഷ്ണൻ മാസ്റ്റർ സ്മാരക പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു

news image
Oct 28, 2025, 12:37 pm GMT+0000 payyolionline.in

തിക്കോടി:   എം. കുട്ടികൃഷ്ണൻ മാസ്റ്ററുടെ സ്മരണാർത്ഥം തിക്കോടി കൈരളി ഗ്രന്ഥശാല  ഏർപ്പെടുത്തിയ   പ്രതിഭാ പുരസ്കാരത്തിനായി യുവ കവികളിൽ നിന്ന് സൃഷ്ടികൾ ക്ഷണിക്കുന്നു. കോഴിക്കോട് ജില്ലയിൽ താമസിക്കുന്ന 35 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

2024 ജനുവരി 1ന് ശേഷമുള്ള ആനുകാലികങ്ങളിലോ പുസ്തകങ്ങളിലോ പ്രസിദ്ധീകരിച്ച കവിതകൾ മാത്രമേ പരിഗണിക്കൂ.

സൃഷ്ടികൾ 2025 നവംബർ 5ന് മുമ്പായി വിലാസം, ഫോൺ നമ്പർ, ആനുകാലികം/പുസ്തകത്തിന്റെ പേര്, പ്രസിദ്ധീകരിച്ച തീയതി എന്നിവ സഹിതം 8078796100, 9446641395 എന്നീ നമ്പറുകളിലേക്ക് അയച്ചുതരണമെന്ന് സംഘാടകർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe