എങ്ങനെ മനുഷ്യനെ സഹായിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഉമ്മന്‍ ചാണ്ടി: എം.വി ശ്രേയാംസ് കുമാർ

news image
Jul 25, 2023, 5:39 pm GMT+0000 payyolionline.in

മലപ്പുറം : എങ്ങനെ മനുഷ്യനെ സഹായിക്കാമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഉമ്മന്‍ ചാണ്ടിയെന്ന് എല്‍.ജെ.ഡി. അധ്യക്ഷന്‍ എം.വി. ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. ജില്ലാ കോൺ​ഗ്രസ് കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ ചാണ്ടി ഒരിക്കലും മനസില്‍ വിദ്വേഷം വച്ച് പുലര്‍ത്തിയിട്ടില്ല, അദ്ദേഹത്തെ എതിര്‍ക്കുന്ന ആളുകളുടെ പല കാര്യങ്ങളും ഉമ്മന്‍ ചാണ്ടിക്ക് അറിയാമായിരുന്നു. എന്നാല്‍ ഒരിക്കലും അത് അവര്‍ക്കെതിരെ പ്രയോഗിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe