കൊയിലാണ്ടി: എൻജിൻ തകരാറ് കാരണം കടലിൽ ഓട്ടം നിലച്ച ബോട്ടും 30 ഓളം തൊഴിലാളികളെയും കൊയിലാണ്ടി ഹാർബറിലെത്തിച്ചു. ആലില കണ്ണൻ എന്ന 11.21.844 N,7 5.39.027 E എന്ന ബോട്ടാണ് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിൽ പെട്ടത്.
ബേപ്പൂർ ഫിഷറീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫിഷറീസ് അസ്സിസ്റ്റ് ഡയറക്ടർ സുനീറിന്റെ നിർദ്ദേശത്തെ തുടർന്നു മറൈൻ എൻഫോസ്മെന്റ് ഇൻസ്പെക്ടർ പി , ഷണ്മുഖന്റെ നേതൃത്വത്തിൽ , സി പി ഒ ജീൻദാസ് റസ്ക്യു ഗാർഡ് സുമേഷ് എന്നിവർ കൊയിലാണ്ടി ഹാർബറിൽ നിന്നും രക്ഷപ്രവർത്തത്തിനായി പോലീസ് ബോട്ടിൽ പുറംകടലി ലെത്തി. കടലിൽ കുടുങ്ങിക്കിടന്ന ആലിലക്കണ്ണൻ എന്ന ബോട്ടിനെയും അതിലെ 30തൊഴിലാളികളെയും സുരക്ഷിതമായി കൊയിലാണ്ടി ഹാർബറിൽ എത്തിച്ചു.