എനിക്കാരെയും  ഭയമില്ല; യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയതിനെപറ്റി അവരോട് ചോദിക്കണം: ശശി തരൂര്‍

news image
Nov 19, 2022, 4:57 pm GMT+0000 payyolionline.in

കോഴിക്കോട്ടെ സെമിനാറിന് യൂത്ത് കോണ്‍ഗ്രസിന് പകരം മറ്റു സംഘാടകരുണ്ടെന്ന് ശശി തരൂര്‍ എംപി. യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയതിനെപറ്റി അവരോട് ചോദിക്കണം. എനിക്കാരെയും  ഭയമില്ല, എന്നെ ആരും ഭയക്കേണ്ടതില്ല. തനിക്ക് വിലക്കില്ലെന്നും തരൂർ കോഴിക്കോട് പറഞ്ഞു. മലബാറിലെ പരിപാടികള്‍ക്ക് അനാവശ്യ പ്രാധാന്യം നല്‍കേണ്ടതില്ലെന്നും തരൂര്‍ പറഞ്ഞു.

കോഴിക്കോട്ട് തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസിന് ഉന്നത നേതാക്കള്‍ നിർദേശം നൽകിയിരുന്നു. ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്നതായിരുന്നു വിഷയം. സെമിനാറിന്റെ നടത്തിപ്പ് കോണ്‍ഗ്രസ് അനുകൂല സാംസ്കാരിക സംഘടന ഏറ്റെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe