‘ എഫ്.സി.ഐയിൽ നിന്ന് അരി നേരിട്ട് വിതരണം ചെയ്യണം ‘ : റേഷൻ ഡീലേഴ്സ് പയ്യോളി സമ്മേളനം

news image
Jun 3, 2025, 4:15 am GMT+0000 payyolionline.in

പയ്യോളി :  എഫ് സി ഐയിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ നേരിട്ട് റേഷൻ കടകളിൽ എത്തിക്കണമെന്ന് ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പയ്യോളി ഫർക്കാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം പയ്യോളി മുൻസിപ്പൽ ചെയർമാൻ വി.കെ അബ്ദുറഹിമാൻ ഉദ്ഘാടനം  ചെയ്തു. യു ഷിബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയികളായവർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.

 

എ കെ ആർ ആർ ഡി എ സംസ്ഥാന സെകട്ടറി പി. പവിത്രൻ മുതിർന്ന റേഷൻ വ്യാപാരികളെ ആദരിച്ചു. താലൂക്ക് പ്രസിഡണ്ട് പുതുക്കോട് രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ശശി മങ്കര കെ.വി രമേശൻ’ പിവി ചന്ദ്രഹാസൻ , എം പുരുഷു എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വി.പി നാരായണൻ സ്വാഗതവും ടി പി വേണുഗോപാൽ നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe