കൊയിലാണ്ടി: എല്‍ ഐ സി ഏജൻ്റ്മാർക്ക് ലഭിക്കുന്ന ആനുകൂല്ല്യങ്ങൾ വെട്ടിക്കുറച്ച് മാനേജ്മെൻ്റ് നടത്തുന്ന നടപടികളെ ശക്തമായി എതിർത്ത് കൊയിലാണ്ടി ബ്രാഞ്ച് ഓഫീസിന് മുൻപിൽ ഓൾ ഇന്ത്യാ എല്‍ ഐ സി ഏജൻ്റ് ഫഡറേഷൻ ധർണ സംഘടിപ്പിച്ചു.
മാനേജ്മെൻ്റ് കരിനിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ സമരപരമ്പരകൾക്ക് തുടക്കമിടുമെന്ന് ഫഡറേഷൻ മുന്നറിയിപ്പ് നൽകി. സമരം ഫഡറേഷൻ സീനിയർ നേതാവായ ചിന്നൻ നായർ ഉദ്ഘാടനം ചെയ്തു. പ്രേമ പി.പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഫഡറേഷൻ നേതാക്കളായ മണി പുനത്തിൽ, സുനിൽകുമാർ, രാജേഷ് ബാബു, വി കെ ശശിധരൻ, മുരളി മൂത്താട്ടിൽ, ഒ ശശി ബാബുരാജ്, വിമല, പ്രമീള കെ.എം പ്രേമ എന്നിവർ സമരത്തിൽ പങ്കെടുത്ത് സംസാരിച്ചു.