പേരാമ്പ്ര: സി കെ ജി കോളേജ് ഇലക്ഷനുമായി ബന്ധപ്പെട്ട് പേരാമ്പ്രയില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ഇന്ന് പേരാമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പേരാമ്പ്ര ടൗണില്‍ ആണ് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
വ്യാപാരികളും പേരാമ്പ്രയിലെ തൊഴിലാളികളും ഹര്‍ത്താലുമായി സഹകരിക്കണമെന്ന് യു.ഡി.എഫ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
സി.കെ.ജി കോളേജിലെ യൂണിയന് തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെ പേരാമ്പ്രയില്‍ എസ്.എഫ്.ഐ-യു.ഡി.എസ്.എഫ് സംഘര്‍ഷമുണ്ടാവുകയായിരുന്നു.
പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്താണ് സംഘര്‍ഷമുടലെടുത്തത്. തെരഞ്ഞെടുപ്പില്‍ ആകെയുള്ള ആറ് ജനറല്‍ സീറ്റുകളില്‍ അഞ്ചെണ്ണം എസ്.എഫ്.ഐ ജയിച്ചെങ്കിലും ചെയര്മാന് സ്ഥാനം നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തത്.