എസ്എൻഡിപി യോഗം കൊയിലാണ്ടി യൂണിയൻ്റെ ചതയദിനാഘോഷം

news image
Sep 8, 2025, 11:35 am GMT+0000 payyolionline.in

 

 

കൊയിലാണ്ടി : ശ്രീനാരായണ ഗുരുദേവന്റെ 171മത് ചതയദിനം ആഘോഷം SNDP യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. യൂണിയൻ ഓഫീസിൽ ഗുരുപൂജ നടത്തി. രാവിലെ 9മണിക്ക് ഓഫീസ് പരിസരത്ത് യൂണിയൻ പ്രസിഡന്റ്‌ കെ. എം. രാജീവൻ പീത പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക് തുടക്കമായി. ഉച്ചക്ക് താലൂക് ഹോസ്പിറ്റലിലെ രോഗികൾക്ക് ആശ്രിതർക്കും അന്നദാനം നടത്തി.

വൈകീട്ട് കോതമംഗലത്ത് ഗുരു മന്ദിരത്തിൽ നിന്ന് ആരംഭിച്ച പ്രൗഡഗംഭീര ഘോഷയാത്രയ്ക്ക് യൂണിയൻ സെക്രട്ടറി ദാസൻ പറമ്പത്ത് പ്രസിഡന്റ് കെ എം രാജീവൻ, ഡയറക്ടർ ബോർഡ് അംഗം കെ കെ ശ്രീധരൻ, വൈ. പ്രസിഡന്റ് വി കെ സുരേന്ദ്രൻ, കൗൺസിലറുമായ സുരേഷ് മേലേപ്പുറത്, എം. ചോയിക്കുട്ടി, കുഞ്ഞികൃഷ്ണൻ കെ.കെ, പി.വി പുഷ്പരാജ്, നീന സത്യൻ, ആശ എം.പി, സി.കെ ജയദേവൻ,ചന്ദ്രൻ മാസ്റ്റർ, നിത്യ ഗണേശൻ, സതീശൻ കെ. കെ, ഗോവിന്ദൻ ചേലിയ, സോജൻ കെ. ടി, ആദർശ് അശോകൻ ടി. കെ., ബാലൻ ഊരള്ളൂർ എനിവർക് നേതൃത്വം നൽക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe